Sorry, you need to enable JavaScript to visit this website.

VIDEO ദല്‍ഹി റാലിയില്‍ ബിരുദക്കാരുടെ പക്കോഡ സറ്റാള്‍ തുറന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ന്യൂദല്‍ഹി- വിലക്കയറ്റത്തില്‍ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാംലീല മൈതാനിക്കു പുറത്ത് ബിരുദക്കാരുടെ ഷൂ പോളിഷ്, പക്കോഡ സ്റ്റാള്‍ തുറന്നു.  വിലക്കയറ്റത്തിനെതിരായ മെഹന്‍ഗായ് പര്‍ ഹല്ല ബോള്‍' റാലിയുടെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീകാത്മക നടപടി.
രാജ്യത്തെ ജനങ്ങളെ വലച്ചിരിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് റാലി.

തൊഴിലില്ലെങ്കില്‍ പക്കോഡ വറുക്കുക എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ള സന്ദേശമാണിതെന്ന് അവര്‍ പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ക്ക് ഈ വിലക്കയറ്റത്തിന് കീഴില്‍ ഇതു പോലും സാധ്യമല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാ ഗാര്‍ഹിക ഉല്‍പന്നങ്ങള്‍ക്കും ജിഎസ്ടി നടപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യ എണ്ണയുടെ വില ഒരു കിലോയ്ക്ക് 200 രൂപയില്‍ എത്തിയിരിക്കുന്നു. ഇത് പാവപ്പെട്ടവര്‍ക്ക് അസാധ്യമായ സാഹചര്യമാണെന്നും രാജസ്ഥാനില്‍നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക നിരാശയിലേക്ക് തള്ളിവിട്ട വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരായ ഞങ്ങളുടെ ഹല്ലാ ബോല്‍ ഇതാണ്-അദ്ദേഹം പറഞ്ഞു.

സെന്‍ട്രല്‍ ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് നിരവധി മുതിര്‍ന്ന നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും. ഒരു ലക്ഷത്തോളം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

 

Latest News