റോത്തക്ക് സര്‍വകലാശാലയില്‍ വെടിവെപ്പ്;  4 പേര്‍ക്ക് വെടിയേറ്റു, 

ചണ്ഡിഗഡ്-ഹരിയാന റോത്തക്കിലെ ദയാനന്ദ സര്‍വകലാശാലയില്‍ വെടിവെപ്പ്. 4 പേര്‍ക്ക് വെടിയേറ്റു. സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിക്കും ക്യാമ്പസില്‍ ഒപ്പം ഉണ്ടായിരുന്ന 3 സുഹൃത്തുക്കള്‍ക്കും ആണ് വെടിയേറ്റത്. ചിലരുടെ നില ഗുരുതരമാണ്. സാമ്പത്തിക തര്‍ക്കമാണ് സംഘട്ടനത്തിലേക്ക് നയിച്ചത് എന്ന് കരുതുന്നു. ഹരിയാന ഗവര്‍ണര്‍ ക്യാമ്പസില്‍ ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്തു മടങ്ങിയതിനു തൊട്ടു പിന്നാലെ ആണ് വെടിവെപ്പ് നടന്നത്. കാറില്‍ എത്തിയ സംഘമാണ് വെടിവെച്ചത് എന്നും കാരണം വ്യക്തമല്ലെന്നും റോത്തക്ക് പോലീസ് അറിയിച്ചു. 4 പേരും സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു.
 

Latest News