ലണ്ടന്‍- ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ടോറി പാര്‍ട്ടി (കണ്‍സര്‍വേറ്റീവ്) അംഗങ്ങള്‍ക്കിടയില്‍ നടന്ന പോസ്റ്റല്‍, ഓണ്‍ലൈന്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. ഇന്നു വൈകിട്ട് അഞ്ചിനാണു വോട്ടെടുപ്പ് അവസാനിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ടോറി പാര്‍ട്ടിയുടെ പുതിയ ലീഡര്‍ ആരാകുമെന്ന് വ്യക്തമായ സൂചന പുറത്തുവരും.
മത്സരം അവസാന ലാപ്പിലെത്തിയപ്പോള്‍ പാര്‍ട്ടി അംഗങ്ങളെ സ്വാധീനിക്കാനുള്ള അവസാനത്തെ ഡിബേറ്റ് കഴിഞ്ഞദിവസം വെംബ്ലി സ്റ്റേഡിയത്തില്‍ നടന്നു. ഇരു നേതാക്കളും പരസ്പരം മല്‍സരിച്ചു പാര്‍ട്ടി അംഗങ്ങളോടു സംവദിച്ച വേദിയില്‍ ചോദ്യങ്ങള്‍ക്കു മുന്നില്‍ കൂടുതല്‍ പതറാതെ നിന്നതു ഋഷിയാണ്. എന്നാല്‍ ഡിബേറ്റിലെ ഈ മുന്‍തൂക്കം വോട്ടെടുപ്പില്‍ പ്രതിഫലിക്കാനിടയില്ല. പാര്‍ട്ടി അംഗങ്ങളില്‍ മഹാഭൂരിപക്ഷവും അതിനു മുമ്പുതന്നെ വോട്ടുചെയ്തു കഴിഞ്ഞിരുന്നു.