Sorry, you need to enable JavaScript to visit this website.

ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ

ന്യൂദല്‍ഹി- ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യക്കു മുന്നിലുള്ളത്. യു.കെ. ഇന്ത്യക്കു പിന്നില്‍ ആറാം സ്ഥാനത്താണുള്ളത്. ഇക്കൊല്ലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏഴുശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പത്തുകൊല്ലം മുന്‍പ് ഇന്ത്യ ലോക സാമ്പത്തികശക്തികളുടെ പട്ടികയില്‍ 11-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. അന്ന് ബ്രിട്ടന്‍ അഞ്ചാം സ്ഥാനത്തും. 2021 ലെ അവസാന മൂന്നുമാസങ്ങളിലെ പ്രകടനമാണ് യു.കെ. മറികടക്കാന്‍ ഇന്ത്യക്കു തുണയായത്. ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ന്നതാണ് ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് തള്ളിയത്. യു.എസ് ഡോളര്‍ ആധാരമാക്കിയാണ് റാങ്കുപട്ടിക തയാറാക്കിയത്.
അന്താരാഷ്ട്ര നാണയനിധിയില്‍നിന്നുള്ള ജി.ഡി.പി. കണക്കുകള്‍ അടിസ്ഥാനമാക്കുമ്പോള്‍ ആദ്യപാദത്തിലും ഇന്ത്യ മികവു തുടര്‍ന്നിട്ടുണ്ട്. നടപ്പുപാദത്തില്‍ രാജ്യത്തെ ഓഹരി സൂചികകളിലുണ്ടായ മുന്നേറ്റവും ഇന്ത്യയുടെ നില ഭദ്രമാക്കാനാണ് സാധ്യത.

 

Latest News