റിയാദ്- ഗള്‍ഫ് രാജ്യങ്ങളില്‍ (ജി.സി.സി) താമസിക്കുന്ന വിദേശികളില്‍നിന്ന് സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള ടൂറിസ്റ്റ് വിസകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തിലായി. പ്രവാസികള്‍ ഉള്‍പ്പെടെ ജിസിസിയില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഹജ്ജ് സീസണല്ലാത്ത സമയത്ത് ഉംറ നിര്‍വഹിക്കാനും സാധിക്കും.
വ്യവസ്ഥകള്‍
ടൂറിസ്റ്റ് ഇ-വിസ ലഭിക്കുന്നതിന് ജിസിസിയിലെ പ്രവാസികള്‍ ഇനിപ്പറയുന്ന നിബന്ധനകള്‍ പൂര്‍ത്തിയാക്കണം.
ജിസിസി രാജ്യങ്ങളിലൊന്നില്നിന്ന് കുറഞ്ഞത് മൂന്ന് മാസത്തെ സാധുതയുള്ള റെസിഡന്‍സി വിസ.
പാസ്പോര്ട്ടില് കുറഞ്ഞത് ആറ് മാസത്തെ കാലാവധി. പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയ തൊഴിലുകളില്‍ ഒന്നായിരിക്കണം നിങ്ങളുടെ ജി.സി.സയിലെ ജോലി.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പ്രാഥമിക അപേക്ഷ രക്ഷിതാവ് സമര്‍പ്പിക്കണം.
വിസ ഫീസ്
വിസയുടെ ഫീസ് 300 റിയാല്‍ ആണ്. ഇതിനുപുറമെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസും വേണം. വിസ അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല.
വിസയുടെ കാലാവധി
മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്ക് ഒരു വര്‍ഷവും സിംഗിള്‍ എന്‍ട്രി വിസകള്‍ക്ക് മൂന്ന് മാസവുമാണ് കാലാവധി. ഒന്നിലധികം എന്‍ട്രികള്‍ക്ക് 90 ദിവസവും സിംഗിള്‍ എന്‍ട്രികള്‍ക്ക് 30 ദിവസവുമായിരിക്കും താമസത്തിന്റെ ദൈര്‍ഘ്യം.
കുടുംബാംഗങ്ങള്‍ക്കുള്ള വിസ
നിങ്ങള്‍ സ വിസയ്ക്ക് അപേക്ഷിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കുവേണ്ടിയും അപേക്ഷിക്കാം. എന്നിരുന്നാലും നിങ്ങളില്ലാതെ അവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ കഴിയില്ല.
അപേക്ഷിക്കേണ്ടവിധം
MOFA വിസ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക:
വിസിറ്റ് സൗദി ഡോട് കോം സൈറ്റ് വഴി പോയാലും അപക്ഷേ നല്കാന് വിസ പോർട്ടലിലാണ് എത്തുക.
https://visa.mofa.gov.sa/Account/Loginindividuals
നിങ്ങളുടെ ഇമെയില്‍ വിലാസം നല്കി ഒരു പാസ്വേഡ് സൃഷ്ടിച്ച് അക്കൗണ്ടിനായി രജിസ്റ്റര്‍ ചെയ്യുക.
ഇ മെയില്‍ വിലാസവും പാസ് വേഡും ഉപയോഗിച്ച് വിസ പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യുക.
ആഡ് ന്യൂ അപ്ലിക്കേഷനില്‍ ക്ലിക്ക് ചെയ്ത് പുതിയ അപേക്ഷ നല്‍കുക.