തിരുവനന്തപുരം- എ.വി.ഗോവിന്ദന്‍ രാജിവെക്കുന്ന ഒഴിവില്‍ സ്പീക്കര്‍ എം.ബി രാജേഷിനെ മന്ത്രിയാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെത്തുടര്‍ന്നാണ് എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നത്.
എം ബി രാജേഷിന് പകരം തലശ്ശേരിയില്‍ നിന്നുള്ള എംഎല്‍എ എ.എന്‍ ഷംസീര്‍ സ്പീക്കറാകും. ഷംസീറിന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് സജീവമായി പറഞ്ഞുകേട്ടിരുന്നുവെങ്കിലും അവസാനം സ്പീക്കര്‍ സ്ഥാനത്തേക്കാണ് പരിഗണിച്ചത്. എം.വി ഗോവിന്ദന്‍ ഉടന്‍ രാജിവെക്കുമെന്നും സി.പി.എം സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തൃത്താലയില്‍ നിന്നുള്ള നിയമസഭാംഗമാണ് എം.ബി രാജേഷ്. എം.വി ഗോവിന്ദന്‍ വഹിക്കുന്ന വകുപ്പുകള്‍ തന്നെ രാജേഷിന് നല്‍കുമോ എന്നതില്‍ വ്യക്തതയില്ല. സജി ചെറിയാന്‍ രാജിവെച്ച ഒഴിവ് ഇപ്പോള്‍ നികത്താന്‍ തീരുമാനമില്ല.