ന്യൂദല്‍ഹി-ജര്‍മന്‍ എയര്‍ലൈന്‍സായ ലുഫ്താന്‍സ അപ്രതീക്ഷിതമായി രണ്ടു വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ദല്‍ഹി എയര്‍പോര്‍ട്ടില്‍ പ്രതിഷേധവും സംഘര്‍ഷവും.
എയര്‍പോര്‍ട്ടിനകത്ത് 700 ലേറെ യാത്രക്കാരും പുറത്ത് യാത്രയാക്കാനെത്തിയ 200 ബന്ധുക്കളുമാണ് പ്രതിഷേധിച്ചത്. വ്യാഴം രാത്രി വൈകിയാണ് വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കിയതായി ലുഫ്താന്‍സ അറിയിച്ചത്.
മ്യൂണിച്ച്, ഫ്രങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇതോടെ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. പൈലറ്റുമാരുടെ പണിമുടക്ക് സമരമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷമാണ് വിമാനങ്ങളില്ലെന്ന കാര്യം അറിയുന്നത്. പോലീസ് ഇടപെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.