Sorry, you need to enable JavaScript to visit this website.

ബ്രിട്ടനില്‍ പോകാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തിരക്ക്, പുതിയ വിസകള്‍

ലണ്ടന്‍- ബ്രിട്ടനിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ നടപടിക്രമങ്ങള്‍ എളുപ്പമാക്കും, ഇതിനായി പ്രയോറിറ്റി, സൂപ്പര്‍ പ്രയോറിറ്റി വിസകള്‍ അനുവദിക്കും. പ്രയോറിറ്റി വിസക്ക് 500പൗണ്ടും  സൂപ്പര്‍ പ്രയോറിറ്റി വിസക്ക് 800പൗണ്ടും അധികം നല്‍കണം.
ഇന്ത്യയില്‍നിന്നാണ് ഇപ്പോള്‍ ഏറ്റവുമധികം വിദേശ വിദ്യാര്‍ഥികള്‍ ബ്രിട്ടനില്‍ പഠനത്തിന് എത്തുന്നത്.
ഇന്ത്യയില്‍ നിന്നു സ്റ്റുഡന്റ് വിസക്കുള്ള അപേക്ഷകള്‍ ക്രമാതീതമായി വര്‍ധിക്കുകയും അപേക്ഷകളിന്മേലുള്ള കാത്തിരിപ്പു സമയം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അപേക്ഷകള്‍ പരിഗണിക്കുന്നതിന് മുന്‍ഗണന ലഭിക്കുന്ന പ്രയോറിറ്റി, സൂപ്പര്‍ പ്രയോറിറ്റി വിസകള്‍ അനുവദിക്കുന്നതെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ അലക്‌സ് എല്ലിസ് അറിയിച്ചു.

സാധാരണ 15 ദിവസത്തിനുള്ളില്‍ സ്റ്റുഡന്റ് വിസകള്‍ പ്രോസസ് ചെയ്ത് തീരുമാനം ഉണ്ടാകുമെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നതെങ്കിലും മുപ്പതു ദിവസം കഴിഞ്ഞും തീരുമാനം അറിയാന്‍ പലരും കാത്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അടുത്ത അധ്യയനവര്‍ഷം പഠനത്തിനായി ബ്രിട്ടനിലേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍ വ്യക്തമായ രേഖകള്‍ സഹിതം എത്രയും വേഗം തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ശ്രമിക്കണമെന്ന് ഹൈക്കമ്മിഷണര്‍ അറിയിച്ചു. 

Latest News