Sorry, you need to enable JavaScript to visit this website.

ന്യൂമോണിയക്കെതിരെ വാക്‌സിന്‍, ഇനി കുഞ്ഞുങ്ങള്‍ക്ക് ആശ്വാസം

ഹൈദരാബാദ്- കുട്ടികളില്‍ ന്യുമോണിയ രോഗം വലിയ ഒരു ഭീഷണിയാണ്. ഈ രോഗം മൂലം കുട്ടികള്‍ വളരെയധികം കഷ്ടപ്പെടുന്നു, മാത്രമല്ല ശിശു മരണവും ന്യുമോണിയ മൂലം സംഭവിക്കുന്നു. ഇപ്പോള്‍ ഈ  അപകടകാരിയായ രോഗത്തിനുള്ള വാക്‌സിന്‍ കണ്ടെത്തിയിരിയ്ക്കുകയാണ്. ഇത് 6-10 ആഴ്ചയും 14 ആഴ്ചയും പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും.

ന്യുമോണിയ  പോലുള്ള മാരക രോഗത്തില്‍ നിന്ന് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന വാക്സിന്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിന്‍ നിര്‍മ്മാതാക്കളായ ബയോളജിക്കല്‍സ് ഇ ലിമിറ്റഡ് ആണ്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) സബ്ജക്റ്റ് എക്സ്പെര്‍ട്ട് കമ്മിറ്റി (എസ്ഇസി) ഈ വാക്‌സിന്റെ മൂന്നാം ഘട്ട ശിശുക്കളുടെ ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റ അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തതായി അറിയിച്ചു.
ന്യുമോണിയ അണുബാധയ്ക്കെതിരായ സിംഗിള്‍-ഡോസ്, മള്‍ട്ടി-ഡോസ് വാക്സിനുകള്‍ അംഗീകരിച്ചിട്ടുണ്ട്. പിസിവി14 വാക്‌സിന്‍ 6, 10, 14 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കാമെന്ന് കമ്പനി അറിയിച്ചു.

റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലും വികസ്വര രാജ്യങ്ങളിലും 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിന് സ്‌ട്രെപ്‌റ്റോകോക്കസ് ന്യുമോണിയ അണുബാധ ഒരു പ്രധാന കാരണമായി ഇന്നും  തുടരുന്നു. പിസിവി 14 വാക്‌സിന്‍ ഉപയോഗിച്ച്, ന്യൂമോകോക്കല്‍ രോഗം തടയുന്നതിനും ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് കുട്ടികളെ ഈ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.

 

Latest News