ബ്യൂനസ് ഐരിസ്- ദക്ഷിണ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയുടെ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടെസ് ഡി കിര്‍ച്ചനെറിനെ വധിക്കാന്‍ ശ്രമം. നിറച്ച തോക്കുമായി വൈസ് പ്രസിഡന്റിന് നേരെ പോയിന്റ് ബ്ലാങ്കില്‍ വെടി ഉതിര്‍ക്കാന്‍ ശ്രമിക്കവെ സുരക്ഷ സേന തട്ടിമാറ്റുകയായിരുന്നു. സംഭവത്തില്‍ 35 കാരനായ ബ്രസീലിയന്‍ സ്വദേശിയെ സുരക്ഷ സേന കീഴടക്കി. ഉടന്‍ തന്നെ കിര്‍ച്ചനെറിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും ചെയ്തു.
'തോക്കിന്റെ കാഞ്ചി അമര്‍ത്തുന്ന ശബ്ദം കേട്ടു. സുരക്ഷ ഉദ്യോഗസ്ഥരെയും തള്ളി അയാള്‍ അടുക്കലേക്ക് വന്നപ്പോള്‍ ഞാന്‍ ഒരിക്കലും കരുതിയില്ല അയാളുടെ പക്കല്‍ തോക്ക് ഉണ്ടെന്ന്' സംഭവത്തില്‍ ദൃസാക്ഷിയായ ജിനാ ഡി ബെയ് വാര്‍ത്ത ഏജന്‍സിയായ ദി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
സംഭവത്തിന് തൊട്ടുപിന്നാലെ വൈസ് പ്രസിഡിന്റിനെ നേരെ തോക്ക് ചൂണ്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുകയും ചെയ്തു. കാറില്‍ നിന്നിറങ്ങി കിര്‍ച്ചനെര്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്യുവെയാണ് വൈസ് പ്രസിഡന്റിന് നേര്‍ക്ക് പോയിന്റ് ബ്ലാങ്കിലേക്ക് തോക്ക് ചൂണ്ടുന്നത്. ഉടന്‍ തന്നെ സുരക്ഷ സേന അക്രമിയെ പിടിച്ച് മാറ്റുന്നതും കിര്‍ച്ചനെറിനെ സുരിക്ഷതയാക്കുന്നതും വീഡിയോയില്‍ കാണാം.
BBC VIDEO: