ന്യൂദല്‍ഹി- ഡിജിറ്റല്‍ റേപ്പ് എന്നാല്‍ ഓണ്‍ലൈനിലുള്ള ലൈംഗിക പീഡനമല്ല. ആരുടെയെങ്കിലും സ്വകാര്യഭാഗത്ത് ബലം പ്രയോഗിച്ച് വിലുകള്‍ കടത്തുന്നതാണ് ഡിജിറ്റല്‍ റേപ്പ് കൊണ്ട് അര്‍ഥമാക്കുന്നത്.2012 വരെ ഇത് ഉപദ്രവമോ പീഡനമോ ആയിരുന്നെങ്കില്‍ നിര്‍ഭയ കൂട്ടബലാത്സംഗ കേസിനു ശേഷമാണ് ലൈംഗിക കുറ്റകൃത്യമായി മാറിയത്. നോയിഡയില്‍ ഈയിടെ മൂന്നു വയസ്സുകാരിയെ ഡിജിറ്റല്‍ റേപ്പ് ചെയ്ത 65 കാരനെ കോടതി വിധിയെ തുടര്‍ന്ന് ജയിലിലടച്ചു. രണ്ടു വര്‍ഷം മുമ്പ് നോയിഡ സെക്ടര്‍ 29 ലെ സലാര്‍പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം. പശ്ചിമ ബംഗാളിലെ മാള്‍ഡ സ്വദേശിയായ അക്ബര്‍ അലിയെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ഡിജിറ്റല്‍ റേപ്പ് കേസിലെ ആദ്യ വിധിയാണിത്.
2019 ജനുവരിയില്‍ മിഠായി നല്‍കാമെന്ന് പറഞ്ഞ് അയല്‍ക്കാരന്റെ മകളെ വീട്ടിലെ മുറിയിലെത്തിച്ച് ഡിജിറ്റല്‍ റേപ്പ് നടത്തുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് വീട്ടില്‍ എത്തിയപ്പോഴാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിതിന്‍ ബൈഷ്‌ണോയി പറഞ്ഞു.
പേര് സൂചിപ്പിക്കുന്നതുപോലെ ഓണ്‍ലൈന്‍ റേപ്പ് അല്ല ഡിജിറ്റല്‍ റേപ്പ്.
ഈ മാസാദ്യം നോയിഡയിലെ 50 കാരനായ മനോജ് ലാലയെ ഏഴുമാസമായ പെണ്‍കുഞ്ഞിനെ ഡിജിറ്റല്‍ റേപ്പ് നടത്തിയതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ അഞ്ച് വയസ്സായ മകളെ അച്ഛന്‍ ഡിജിറ്റല്‍ റേപ്പ് ചെയ്തുവെന്ന കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭാര്യ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍. 2021 ല്‍ ഏഴു വയസ്സായ പെണ്‍കുട്ടിയെ ഡിജിറ്റല്‍ റേപ്പ് നടത്തിയതിന് 80 കാരനേയും അറസ്റ്റ് ചെയ്തു.