മുംബൈ- മഹാരാഷ്ട്രയില്‍ ബൈക്കില്‍ ഭര്‍ത്താവിന്റെ പിറകിലിരുന്ന് യാത്ര ചെയ്ത യുവതി സാരി ചെയിനില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നിലത്ത് വീണ് മരിച്ചു. നാഗ്പൂര്‍ ജില്ലയില്‍ അമരാവതി-നാഗ്പൂര്‍ ഹൈവേയില്‍ ഗോണ്ട്‌ഖൈരി ഗ്രാമത്തിലാണ് സംഭവം. 22 കാരി പ്രീതി പുചുല്‍ ഷിന്‍ഡെയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.