ഭോപ്പാല്‍- കാലുകള്‍ക്ക് പകരം ശരീരത്തിന് താഴെ കൊമ്പ് പോലെയുള്ള ഘടനയുമായി മധ്യപ്രദേശില്‍ പിറന്ന കുഞ്ഞിന്റെ ചിത്രം ഓണ്‍ലൈനില്‍. .
ഓഗസ്റ്റ് 26ന് ശിവപുരി ജില്ലയിലെ മാന്‍പുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കുഞ്ഞ് ജനിച്ചത്. കാലുകളില്ലാതെയും ശരീരത്തിന് താഴെ കൊമ്പ് പോലെയുള്ള ഘടനയുമായിരുന്നു.
കുഞ്ഞിനെയും അമ്മയെയും ഉടന്‍ തന്നെ ശിവപുരി ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നവജാത ശിശുവിന് വെറും 1.04 കിലോഗ്രാം മാത്രമാണ് ഭാരമെന്ന് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു
മെഡിക്കല്‍ അപൂര്‍വത ഉണ്ടായിരുന്നിട്ടും കുഞ്ഞിന് മറ്റു പ്രശ്‌നങ്ങളൊന്നുമില്ല.
ആശുപത്രിയിലെ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എന്‍സിയു) പ്രത്യേക ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കുട്ടി.
അപൂര്‍വമായ വൈകല്യത്തിന്റെ ഫലമായി കുഞ്ഞിന് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.