Sorry, you need to enable JavaScript to visit this website.

സ്‌പൈസ് ജെറ്റ് നഷ്ടം 789 കോടി; സി.എഫ്.ഒ രാജിവെച്ചു

ന്യൂദല്‍ഹി- കനത്ത നഷ്ടം നേരിടുന്ന സ്‌പൈസ് ജെറ്റിന്റെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ) രാജിവെച്ചു. 789 കോടി രൂപയുടെ നഷ്ടം നേരിട്ടതിനു പിന്നാലെയാണ് എയര്‍ലൈനിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ സഞ്ജീവ് തനേജ  രാജിവെച്ചത്.
ഓഗസ്റ്റ് 31 മുതല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഒഴിഞ്ഞതായി സ്‌പൈസ് ജെറ്റ് സ്ഥിരീകരിച്ചു.
2021 ജൂണ്‍ 30ന് അവസാനിച്ച പാദത്തിലാണ് സ്‌പൈസ്‌ജെറ്റ് എയര്‍ലൈന്‍സ് 789 കോടി രൂപയുടെ  നഷ്ടം രേഖപ്പെടുത്തിയത്. റെഉയര്‍ന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വിനയായത്..

റിപ്പോര്‍ട്ട് ചെയ്ത പാദത്തിലെ മൊത്ത വരുമാനം 2,478 കോടി രൂപയാണ്.  മുന്‍വര്‍ഷം 1266 കോടി രൂപയായിരുന്നു. അതേസമയം, പ്രവര്‍ത്തന ചെലവ് 1,995 കോടി രൂപയില്‍ നിന്ന് 3,267 കോടി രൂപയായി ഉയര്‍ന്നു.  

സ്‌പൈസ് ജെറ്റ് പാട്ടത്തിനെടുത്ത രണ്ട് ബി 737 വിമാനങ്ങളുടെ രജിസ്‌ട്രേഷന്‍ കൂടി റദ്ദാക്കാനുള്ള അഭ്യര്‍ത്ഥന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) ലഭിച്ചിരുന്നു. ഐറിഷ് ലെസറായ ഹൊറൈസണ്‍ ഏവിയേഷനാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കിയത്.  സ്‌പൈസ് ജെറ്റ് പാട്ടത്തിനെടുത്ത വിമാനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട്  ഏതാനും ആഴ്ചകള്‍ക്കിടെ ഡി.ജി.സി.എക്ക് ലഭിക്കുന്ന  മൂന്നാമത്തെ അപേക്ഷയാണിത്.

 

Latest News