Sorry, you need to enable JavaScript to visit this website.

മദ്‌റസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 26 വർഷം കഠിന തടവ്

പാലക്കാട്- ഒൻപതുവയസുകാരിയെ മദ്രസയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്‌റസ അധ്യാപകന് 26 വർഷം കഠിന തടവും 1,75,000 രൂപ പിഴയും. നൗഷാദ് ലത്തീഫ്(38)എന്നയാൾക്കാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. 2018 ജൂലൈ മുതൽ 2019 മാർച്ച് വരെയാണ് ഇയാൾ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്.ഐമാരായ പി.വിഷ്ണു, എം.സി റെജി കുട്ടി എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 

Latest News