ആഗ്ര- സോഷ്യല്‍ മീഡിയയില്‍ ലക്ഷങ്ങള്‍ കാണണമെന്ന ലക്ഷ്യത്തോടെ ആടിനെ മദ്യം കുടിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
രണ്ട് പേര്‍ ആടിനെ ബലമായി പിടിച്ചുവെന്ന് ഒരാള്‍ മദ്യം കുടിപ്പിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. നാലാമത്തെയാളാണ് മൃഗത്തോട് കാണിച്ച ക്രൂരതയുടെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ആത്മദ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ആഗ്രയിലെ സവൈന്‍ ഗ്രാമത്തിലാണ് സംഭവം. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഗ്ര പോലീസിനെ ടാഗ് ചെയത് വീഡിയോയില്‍ കാണുന്ന പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു.
സംഭവം ശ്രദ്ധയില്‍പ്പെട്ട ആഗ്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വീഡിയോയില്‍ കാണുന്ന പ്രതികളിലൊരാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഖണ്ഡോലി മാര്‍ഗിന് സമീപമുള്ള ഖൈരാനി ക്ഷേത്രത്തില്‍ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഭീം ജാദന്‍ എന്നയാളാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്.