കണ്ണൂര്‍- അവധി കഴിഞ്ഞ ഗള്‍ഫിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന. വേനല്‍ അവധിക്കു ഗള്‍ഫിലെ സ്‌കൂളുകള്‍ അടച്ചതോടെ വണ്‍വേ ടിക്കറ്റെടുത്തു നാട്ടില്‍ എത്തിയവര്‍ക്കാണ് ടിക്കറ്റ് നിരക്ക് വര്‍ധന വന്‍ തിരിച്ചടിയായത്.
ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂളുകള്‍ തുറന്നതോടെ വിദ്യാര്‍ഥികളും വിമാനടിക്കറ്റ് നിരക്ക് വര്‍ധന മൂലം പ്രയാസപ്പെടുന്നു. യു.എ.ഇയിലേക്കും സൗദി അറേബ്യയിലേക്കും എല്ലാ വിമാന കമ്പനികളും ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. റിയാദിലേക്ക് 50,000 രൂപ വരെയണ് വണ്‍വേ ടിക്കറ്റ് നിരക്ക്. യു.എ.ഇയിലേക്ക് 40,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
വലിയ തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റില്ലാത്ത സ്ഥിതിയുമുണ്ട്. കുവൈത്തിലേക്ക് ഒരാള്‍ക്ക് കുറഞ്ഞത് 52,000 രൂപയും ഖത്തറിലേക്കു 35,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബര്‍ രണ്ടാം വാരത്തോടെ നിരക്കു കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്.