മസ്‌കത്ത്- ഒമാനില്‍ ബസ് യാത്രക്കിടെ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മുവാഞ്ചേരി കൊല്ലന്‍ ചാലില്‍ മുഹമ്മദ് (59) ആണ് മരിച്ചത്. മിസ്ഫയില്‍ നിന്നും മസ്‌കത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. മിസ്ഫയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു.
പിതാവ്: അബ്ദുല്‍ ഖാദര്‍ കൊല്ലന്‍ ചാലില്‍. മാതാവ്: മറിയുമ്മ. ഭാര്യ: ഹസീന. മക്കള്‍: മുബീന, ഫാത്വിമത്ത് നഹല, ഹിബ ഫാത്വിമ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.