വഡോദര- ഗുജറാത്തിലെ വഡോദര നഗരത്തില്‍ പാനിഗേറ്റ് പ്രദേശത്ത് ഗണേശ ഘോഷയാത്രക്കിടെ രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം. തിങ്കളാഴ്ച രാത്രി നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി ഗണേശ ഘോഷയാത്ര പാനിഗേറ്റ് ഏരിയയിലൂടെ കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്. കല്ലുകളിലൊന്ന് ഒരു ആരാധാനലയത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഇത് ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ ആക്രമിക്കപ്പെടുമെന്ന ഊഹാപോഹത്തിന് കാരണമായെന്നും പറഞ്ഞു.
ലഹളക്ക് നേതൃത്വം നല്‍കിയ രണ്ട് സംഘങ്ങള്‍ക്കെതിരെ സിറ്റി പോലീസ് കേസെടുത്തു.
സിറ്റി കണ്‍ട്രോള്‍ റൂമില്‍ കോള്‍ ലഭിച്ചതോടെ സമീപത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളില്‍നിന്നും പോലീസ് സേനയെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ യുവരാജ്‌സിംഗ് ജഡേജ പറഞ്ഞു.
പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.