Sorry, you need to enable JavaScript to visit this website.

ദേശീയപാത നിർമാണത്തിനായി ഖബർസ്ഥാനുകൾ പൊളിച്ചുമാറ്റി

ദേശീയപാത നിർമാണത്തിനായി പൊളിച്ചുമാറ്റിയ പാലപ്പെട്ടി ബദർ മസ്ജിദ് ഖബർസ്ഥാനിലെ മൃതദേഹം സംസ്‌ക്കരിക്കുന്നു.

പൊന്നാനി-ദേശീയപാത  നിർമാണവുമായി ബന്ധപ്പെട്ട് ഖബർസ്ഥാനുകൾ പൊളിച്ചുമാറ്റി പാലപ്പെട്ടി ബദർ മസ്ജിദ് മഹല്ല്  കമ്മിറ്റിയുടെ മാതൃക. ദേശീയപാതക്കായി പാലപ്പെട്ടി ബദർ മസ്ജിദിന്റെ ഖബർസ്ഥാന്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടു നൽകിയത്. ഈ ഭാഗത്തുായിരുന്ന 314 ഖബറുകളാണ് പൊളിച്ചുമാറ്റിയത്. പതിനഞ്ചു വർഷം  മുതൽ 50 വർഷത്തിലേറെ പഴക്കമുള്ള ഖബറുകളാണ് പൊളിച്ചത്. മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ചാണ് ഖബറുകൾ നീക്കം ചെയ്തത്. പാലപ്പെട്ടി ബദർമസ്ജിദ് മഹല്ല് കമ്മിറ്റിയുടെയും ദാറുൽ ആഖിറ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഖബർസ്ഥാൻ മാറ്റി സ്ഥാപിച്ചത്. മൃതദേഹങ്ങളുടെ എല്ലുകളും പഴകിയ  തുണികളും മാത്രമാണ് പൊളിച്ച ഖബറുകളിൽ നിന്നു ലഭിച്ചത്. പടിഞ്ഞാറു ഭാഗത്ത് പുതിയ ഖബറുകൾ കുഴിച്ച് എല്ലുകൾ പിന്നീട് സംസ്‌കരിച്ചു. ദേശീയപാതക്ക് സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടലെടുത്തത് മുതൽ കഴിഞ്ഞ 15 വർഷമായി പടിഞ്ഞാറു ഭാഗത്താണ് ഖബറുകൾ കുഴിച്ച് മൃതദേഹങ്ങൾ സംസ്‌ക്കരിക്കുന്നത്.

Latest News