അഞ്ച്  കോടി രൂപ വിലമതിക്കുന്ന  ആംബര്‍ഗ്രീസ് കാസര്‍കോട്ട് പിടികൂടി

കാസര്‍കോട്- കാസര്‍കോട് ജില്ലയിലെ  കാഞ്ഞങ്ങാട് ആംബര്‍ഗ്രീസ് പിടികൂടി. വിപണിയില്‍ 5 കോടി രൂപ വിലമതിക്കുന്ന 10 കിലോ ആംബര്‍ഗ്രീസാണ് പിടികൂടിയത്. രാജപുരം സ്വദേശികളായ ദിവാകരന്‍, സിദ്ധിക്ക്, നിഷാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍  കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് ആംബര്‍ഗ്രീസ് പിടികൂടിയത്. ആംബര്‍ഗ്രീസ് കര്‍ണാടകയില്‍ നിന്ന് എത്തിച്ചതാണെന്നാണ് വിവരം. സംഘത്തിലെ രണ്ട് പേര്‍ മുന്‍പും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
 

Latest News