Sorry, you need to enable JavaScript to visit this website.

വ്യാജ ഹർത്താൽ; ലക്ഷ്യം കലാപകലുഷിത കേരളം, കഥയറിയാതെ ആട്ടമാടി മുസ്ലിം സംഘടനകൾ

തിരുവനന്തപുരം- കതുവ സംഭവത്തിന്റെ പേരിൽ കേരളത്തിൽ സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്ത ഹർത്താൽ ആഹ്വാനത്തിന് പിന്നിൽ സംഘ്പരിവാർ പ്രവർത്തകരാണെന്ന കാര്യം സ്ഥിരീകരിച്ചതോടെ ഇക്കാര്യത്തിലെ വൻ ഗൂഢാലോചന കൂടിയാണ് പുറത്തുവരുന്നത്. കലാപകലുഷിതമായ കേരളത്തിന് വേണ്ടിയുള്ള സംഘ്പരിവാർ പ്രവർത്തനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഹർത്താൽ പ്രഖ്യാപനം. എന്നാൽ, കഥയറിയാതെ ചില മുസ്്‌ലിം സംഘടനകളുടെ പ്രവർത്തകർ ഹർത്താൽ വിജയിപ്പിക്കാൻ തെരുവിലിറങ്ങിയതോടെ സംഘ്പരിവാറിന് കാര്യങ്ങൾ എളുപ്പമാകുകയും ചെയ്തു. വിഷുവിന് പിറ്റേന്ന് നടന്ന ഹർത്താൽ വഴി തങ്ങളുടെ ലക്ഷ്യം ഒരു പരിധിവരെ വിജയിപ്പിക്കാനും സംഘ്പരിവാറിന് സാധിച്ചു. ജനകീയ ഹർത്താൽ എന്ന പേരിട്ട് ഹർത്താൽ ആഹ്വാനം ചെയ്ത് തിരശീലക്ക് പിറകിൽ ഒളിച്ചിരുന്നവർ നേടിയത് നിരവധി ലക്ഷ്യങ്ങളാണ്. ഹിന്ദുക്കൾക്ക് നേരെ ആസൂത്രിതമായ അക്രമം നടക്കുന്നുവെന്ന ആരോപണത്തിന് പ്രത്യക്ഷ തെളിവു നൽകാൻ ഹർത്താലുമായി ബന്ധപ്പെട്ട് നിരവധി കള്ളങ്ങൾ പ്രചരിച്ചതിലൂടെ സാധിച്ചുവെന്നതാണ് അതിൽ പ്രധാനപ്പെട്ടത്. മലപ്പുറം ജില്ലയിൽ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ചു അക്രമിച്ചു എന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. എല്ലാ വിഭാഗത്തിൽ പെട്ടവരുടെയും സ്ഥാപനങ്ങൾ അക്രമിക്കപ്പെട്ടിരുന്നെങ്കിലും ഒരു വിഭാഗത്തിന്റെത് മാത്രം എന്ന നിലക്കായിരുന്നു പ്രചാരണം നടത്തിയത്. ഹർത്താൽ ആക്രമണവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെ സർക്കാറിനെതിരായ വികാരവും ചില കോണുകളിൽനിന്ന് ഉയരാൻ കാരണമായി. ചുരുക്കത്തിൽ സംഘ്പരിവാർ ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം വ്യാജ ഹർത്താൽ വഴി നേടിയെടുക്കാനായി. 
അതേസമയം, ഹർത്താലുമായി ബന്ധപ്പെട്ട് ഇപ്പോഴും വ്യാജപ്രചാരണങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. #Jihadis_Attacks_Hindsu എന്ന ഹാഷ് ടാഗിൽ നൂറുകണക്കിന് വ്യാജ പ്രചാരണങ്ങളാണ് ഇപ്പോഴും നടക്കുന്നത്. 

ചില ഉദാഹരണങ്ങള്‍: 

 

ഇത് അപ്രഖ്യാപിത ഹർത്താലല്ല. വരാൻ പോകുന്ന വലിയ കലാപത്തിന്റെ റിഹേഴ്സൽ.

#Jihadis_Attacks_Hindus


 

ഇനിയും പഠിക്കാത്ത മതേതര ഹിന്ദുവിനുള്ള ഒരു പാഠം ഇന്നലത്തെ ഹർത്താൽ.

#Jihadis_Attacks_Hindus


 

എല്ലാ അക്രമങ്ങളും മതേതരമായിരുന്നൂ!

#Jihadis_Attacks_Hindus


 

പിണറായി എല്ലാം കാണുന്നുണ്‌ടാല്ലോ അല്ലെ.. കിട്ടിയാലും പടിക്കരുത് കേട്ടോ…

#Jihadis_Attacks_Hindus

ഹൈക്കോടതിയെ വെല്ലുവിളിച്ചവർ തന്നെ ഇതും ചെയ്തത്

#Jihadis_Attacks_Hindus

കാശ്മീരി പണ്ഡിറ്റുകളെ ഓർക്കുന്നുണ്ടോ കേരളത്തിലെ ഹിന്ദുക്കളേ ??

#Jihadis_Attacks_Hindus

പാഠം ഒന്ന് കാശ്മീരി പണ്ഡിറ്റുകൾ പാഠം രണ്ട് കേരളത്തിലെ ഹിന്ദുക്കൾ.

#Jihadis_Attacks_Hindus

 

പണവും സ്വാധീനവും മത തീവ്രവാദികളുടെ  വിളഭൂമിയായി കേരളം മാറുകയാണ്.

#Jihadis_Attacks_Hindus

നട്ടെല്ലില്ലാത്ത മുഖ്യനും കൊറേ ഭൂലോക വേസ്റ്റ് മന്ത്രിമാരും മാത്രമുള്ള നമ്മുടെ നാട്ടിൽ ഇതല്ല ഇതിലപ്പുറവും നടക്കും.

#Jihadis_Attacks_Hindus

മതേതര ഹർത്താലിൽ സമാധാനം കുമിഞ്ഞുകൂടിയതുകൊണ്ട്  തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ !

#Jihadis_Attacks_Hindus

കാശ്മീർ എത്രയോ ഭേദം!

#Jihadis_Attacks_Hindus

പ്രതിഷേധമാണോ പേകൂത്തോ ഇത് , കേരളം എങ്ങോട്ട് ?

#Jihadis_Attacks_Hindus

 

അവിടെ അങ്ങനെ സംഭവിച്ചറിന് ഇവിടുത്തെ ഹിന്ദുക്കൾ എന്ത് പിഴച്ചു ?

#Jihadis_Attacks_Hindus

കേരളം വീണ്ടുമൊരു ഭ്രാന്താലയമാകുന്നോ ?

#Jihadis_Attacks_Hindus

ഇത് കേരളത്തിന്‌ ഒരു ചൂണ്ടു പലകയാണ്...

ഒരു അഞ്ചു കൊല്ലം കഴിയുമ്പോൾ കേരളം കാശ്മീരിന് തുല്യമാവും…

#Jihadis_Attacks_Hindus

ഇതിലൂടെയെല്ലാം ആ കുട്ടിക്കും കുടുംബത്തിനും, നമ്മുടെ രാജ്യത്തിനും നീതി കിട്ടുമോ ?

#Jihadis_Attacks_Hindus

ജിഹാദിക്ക് കഞ്ഞിവെക്കുന്ന കമ്മ്യൂണിസ്റ്റേ...നാളെ നീയൊക്കെ ഈ തെറ്റുകൾ എറ്റുപറയുന്ന കാലം വരും.

#Jihadis_Attacks_Hindus

കഠുവയില്‍ പ്രതികളെ അറസ്റ്റ് ചെയ്തു... പിന്നെ എന്തിനാണീ ഹർത്താൽ ?

#Jihadis_Attacks_Hindus

ഏതൊരു തീവ്രവാദിക്കും ഹർത്താൽ ആഹ്വനംചെയ്യാം എന്ന നിലയിലേക്ക് കേരളം എത്തിയെങ്കിൽ, സംശയിക്കണ്ട കേരളം കാശ്മീരാവാൻ താമസം ഇല്ല.

#Jihadis_Attacks_Hindus

ഒരു കലാപത്തിന്റെ കോപ്പുകൂട്ടലും റിഹേഴ്സലും ആണ് ഇവിടെ നടന്നത്.

#Jihadis_Attacks_Hindus

ഇസ്ലാമിക മതഭീകരത കേരളത്തിൽ അഴിഞ്ഞാടുന്നു.

#Jihadis_Attacks_Hindus

സുഡാപ്പികൾക്കു എതിരെ വാ തുറക്കാൻ എല്ലാ സാംസ്‌കാരിക നായകന്മാരും ഒന്ന് പേടിക്കും.ജോസഫ് മാഷിനെ ഓർമ്മയില്ലേ ?

#Jihadis_Attacks_Hindus

ഇടതു രാഷ്ട്രീയം ഇസ്ലാമിക  തീവ്രവാദികൾക്കു പാദസേവ ചെയ്യുന്നു.

#Jihadis_Attacks_Hindus

സുഡാപ്പികളുടെ ആസിഫയോട് സഹതാപമില്ല. താൽപര്യവുമില്ല.

കാശ്മീരിൽ കൊല്ലപ്പെട്ട പാവം കുരുന്നിനോടു മാത്രം ചേർന്നു നിൽക്കുന്നു.

#Jihadis_Attacks_Hindus

മുസ്ലിം ഭൂരിപക്ഷമായ കശ്മീരിൽ അസിഫ കൊല്ലപ്പെട്ടിട്ട് കലാപമില്ല

മുസ്ലിം ന്യൂനപക്ഷമായ No.1 മതേതര കേരളത്തിൽ കലാപം !

#Jihadis_Attacks_Hindus

കഠ്‌വയിലെ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ കടുത്ത ഹിന്ദു വിരുദ്ധ പ്രചാരണങ്ങള്‍ നടക്കുകയാണെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു

#Jihadis_Attacks_Hindus

ഇത്തരത്തിലുള്ള നൂറുകണക്കിന് ട്വീറ്റുകളിലൂടെയാണ് സംഘ് പരിവാര്‍ ഹര്‍ത്താലിനെ ഇപ്പോഴും മുതലെടുക്കുന്നത്. സോഷ്യല്‍ മീഡിയയെ തങ്ങളുടെ വര്‍ഗീയ പ്രചരണത്തിന് വേണ്ടി ഇക്കാര്യത്തിലും സംഘ്പരിവാര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. കേരളത്തില്‍ കലാപം തന്നെയായിരുന്നു ഇതുവഴി സംഘ് പരിവാര്‍ ലക്ഷ്യമിട്ടിരുന്നത്. അതില്‍ ചില മുസ്ലിം സംഘടനകള്‍ തലവെക്കുകയും ചെയ്തു. കേരളത്തില്‍ കലാപത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് മൂന്നു ദിവസത്തേക്ക് ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. 

 

Latest News