റാഞ്ചി-ഝാര്‍ഖണ്ഡില്‍ ഭരണ പ്രതിസന്ധിയ്ക്കിടയിലും യുപിഎ എംഎല്‍എമാര്‍ക്ക് ബോട്ടില്‍ കറക്കം. പ്രതിസന്ധിയില്‍ തീരുമാനമാവാന്‍ വൈകുമെന്നതിനാല്‍ ഇന്നലെ അയല്‍ ജില്ലയിലെ പികിന്ക് മതിയാക്കി രാത്രിയോടെ എം.എല്‍.എമാര്‍ തലസ്ഥാനത്ത് തിരിച്ചെത്തി. യുപിഎ എംഎല്‍എമാരെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും കുണ്‍ഠിയിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെയാണ് പകല്‍ മുഴുവന്‍ ബോട്ടില്‍ കറങ്ങി ഉല്ലസിച്ചത്. . മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അയോഗ്യത സംബന്ധിച്ച് ഗവര്‍ണ്ണറുടെ തീരുമാനം ഉടനുണ്ടാകും. രാഷ്ട്രീയ ധാര്‍മ്മികതയനുസരിച്ച് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഖനന അഴിമതി കേസില്‍ കുടുങ്ങിയ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വസതിയില്‍ നടന്ന നിര്‍ണായക യോഗത്തിന് ശേഷമാണ് കോണ്‍ഗ്രസ്, ജെഎംഎം എംഎല്‍എമാരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ചത്തീസ്ഗഡിലേക്ക് എംഎല്‍എമാരെ മാറ്റാനായിരുന്നു ആലോചന എങ്കിലും, പിന്നീട് സംസ്ഥാനത്തെ തന്നെ വനമേഖലയിലേക്ക് മാറ്റി.
ഓപ്പറേഷന്‍ താമര നടപ്പാക്കാന്‍ ബിജെപി രംഗത്ത് ഇറങ്ങിയ സാഹചര്യത്തിലാണ് ജെ.എം.എമിന്റെ നീക്കം. ഹേമന്ത് സോറന്റെ സഹോദരന്‍ ബസന്ത് സോറന്‍, ഡല്‍ഹിയില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നീക്കം. ഹേമന്ദ് സോറന്‍ സര്‍ക്കാരിനെ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഹേമന്ത് സോറന്റെ നിയമസഭാഗത്വം റദ്ദാക്കമെന്ന ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് ദിവസം മുന്‍പാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. എന്നാല്‍ ഗവര്‍ണര്‍ ഇതു വരെയും ഇക്കാര്യത്തില്‍ തീരുമാനം എടുത്തു അറിയിച്ചിട്ടില്ല. നിയമസഭാഗത്വം റദ്ദക്കുന്നതിനൊപ്പം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വിലക്കുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാ ജെഎംഎമ്മിന് ലഭിച്ചിരിക്കുന്ന നിയമപദേശം. കോടികള്‍ വരിയെറിഞ്ഞ് ഭരണം പിടിക്കാനുള്ള തീവ്ര ശ്രമം മറുപക്ഷത്ത് നടക്കുന്നുണ്ട്.