Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകകപ്പിനെത്തുന്നവര്‍ക്ക് വിസ്മയ ശില്‍പങ്ങളൊരുക്കി ഖത്തര്‍

ദോഹ-ലോകകപ്പിനെത്തുന്നവര്‍ക്ക് കലയുടെ വിസ്മയ ശില്‍പങ്ങളൊരുക്കി ഖത്തര്‍. വിമാനത്താവളങ്ങള്‍ മുതല്‍ സ്‌റ്റേഡിയങ്ങള്‍ വരെ വൈവിധ്യമാര്‍ന്ന കലാശില്‍പങ്ങളുടെ കാഴ്ചകളാണ് സന്ദര്‍ശകരെ വരവേല്‍ക്കുക.

കാല്‍പന്തുകളിയാരാധകര്‍ക്ക് ഖത്തറില്‍ വന്നിറങ്ങുന്നതുമുതല്‍ അവരുടെ യാത്രയിലുടനീളം പൊതുകലയുടെ സവിശേഷമായ അനുഭവം ആസ്വദിക്കുവാന്‍ കഴിയും. വിമാനത്താവളം, മെട്രോ സ്‌റ്റേഷനുകള്‍, ഹോട്ടലുകള്‍, ഫാന്‍ സോണുകള്‍, സ്‌റ്റേഡിയങ്ങള്‍ എന്നിവിടങ്ങളിലൊക്കെ കലാസൃഷ്ടികളുടെ സാന്നിധ്യമുണ്ട്.

ഫിഫ ലോകകപ്പിന് ഖത്തറിലെത്തുന്ന ആരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കാനാണ് ഖത്തര്‍ മ്യൂസിയംസ് ശ്രമിക്കുന്നതെന്ന് ഖത്തര്‍ മ്യൂസിയത്തിലെ പബ്ലിക് ആര്‍ട്ട് ഡയറക്ടര്‍ അബ്ദുല്‍റഹ്മാന്‍ അഹമ്മദ് അല്‍ ഇസ്ഹാഖ് പറഞ്ഞു.

ലോകകപ്പ് സ്‌പോര്‍ട്‌സിനെക്കുറിച്ചെന്നതിലുപരി സൗഹൃദം, ഐക്യം, മാനവികത തുടങ്ങിയ മഹദ് സന്ദേശങ്ങളാണ് ഈ കലാസൃഷ്ടികള്‍ അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 80ലധികം പൊതു കലാസൃഷ്ടികള്‍ ഖത്തറിലുണ്ട്. ലോകകപ്പ് സമയത്ത് 40 പുതിയ, പ്രധാന പൊതു കലാസൃഷ്ടികള്‍ കൂട്ടിച്ചേര്‍ക്കും. അതിനാല്‍ ലോകകപ്പ് സമയത്ത് മൊത്തത്തില്‍, 100ലധികം പൊതു കലാസൃഷ്ടികള്‍ ഖത്തറിന്റെ വീഥികളെ അലങ്കരിക്കും. ഇത് രാജ്യത്തിന്റെ പൊതു ഇടങ്ങളെ വിശാലമായ ഔട്ട്‌ഡോര്‍ ആര്‍ട്ട് മ്യൂസിയമാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വിസ് ആര്‍ട്ടിസ്റ്റ് ഉര്‍സ് ഫിഷറിന്റെ പ്രശസ്തമായ ലാമ്പ് ബിയര്‍ ഉള്‍പ്പെടെ വിവിധ ശില്‍പങ്ങള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ലാമ്പ് ബിയര്‍ വിമാനത്താവളത്തില്‍ അതിഥികളെ സ്വാഗതം ചെയ്യുകയും യാത്രയെക്കുറിച്ചുള്ള ആശയം ആഘോഷിക്കുകയും ചെയ്യുന്നു, കലാകാരന്‍ ബാല്യകാലത്തിന്റെ അടയാളങ്ങളിലേക്കുള്ള യാത്രയെ ആഘോഷിക്കുന്നതുപോലെ  നാമെല്ലാവരും പോയിട്ടുള്ളതും ഇടയ്ക്കിടെ തിരികെ പോകാന്‍ ആഗ്രഹിക്കുന്നതുമായ ഒരു സ്ഥലമാണിത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതു കലകളിലൊന്നായാണ് അല്‍ ഇസ്ഹാഖ് ഈ കലാസൃഷ്ടിയെ വിശേഷിപ്പിച്ചത്.
വിമാനത്താവളങ്ങളിലെ ക്ഷീണിതരായ യാത്രക്കാര്‍ക്ക് ആവേശവും വീട്ടിലെ ഊഷ്മളമളതയും ഓര്‍മ്മിപ്പിക്കുന്നതാണ് കരടിയുടെ ചിത്രം.

വിമാനത്താവളം മുതല്‍ മെട്രോ വരെ, ശൂന്യമായ ചുവരുകളില്‍ ശ്രദ്ധേയമായ കലാസൃഷ്ടികള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. അല്‍ സദ്ദ്, മുഷെറിബ് മെട്രോ സ്‌റ്റേഷനുകളില്‍ പ്രകടമാണ്.

നിലവില്‍ ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ റിസോര്‍ട്ട് ആന്റ് കണ്‍വെന്‍ഷന്‍ ഹോട്ടലില്‍ ജര്‍മ്മന്‍ കലാകാരി കാതറീന ഫ്രിറ്റ്ഷിന്റെ െ്രെബറ്റ് ബ്ലൂ ഹാന്‍ ഉള്‍പ്പടെയുളള പൊതു കലാസൃഷ്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.

ലോകകപ്പ് സ്‌റ്റേഡിയങ്ങള്‍ക്ക് സമീപം കലാസൃഷ്ടികളും സ്ഥാപിച്ചിട്ടുണ്ട്. അമേരിക്കന്‍ കണ്‍സെപ്ച്വല്‍ ആര്‍ട്ടിസ്റ്റ് ലോറന്‍സ് വെയ്‌നറുടെ ഓള്‍ ദി സ്റ്റാര്‍സ് ഇന്‍ ദി സ്‌കൈ ഹാവ് ദ സെയിം ഫെയ്‌സും (2011/20) , ഐ ലിവ് അണ്ടര്‍ യുവര്‍ സ്‌കൈ ടൂ (2022), ആനിമേറ്റഡ് വാക്യത്തിന്റെ രൂപത്തില്‍ ശില്‍പ ഗുപ്തയുടെ ലൈറ്റ് ഇന്‍സ്റ്റാളേഷനും. സ്‌റ്റേഡിയം 974 ല്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.

 

Latest News