നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 93 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. ബഹ്‌റൈനില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ വടകര സ്വദേശി എന്‍.കെ.മുനീര്‍, തിരൂര്‍ സ്വദേശി എ.പി. ഫൈസല്‍ എന്നിവരില്‍ നിന്നാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടിയത് .
രണ്ട് യാത്രക്കാരില്‍ നിന്നുമായി 1.863 കിലോ
സ്വര്‍ണമാണ് പിടിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണ്ണം കടത്തുന്നുണ്ടന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ്
റവന്യു ഇന്റലിജന്‍സ് വിഭാഗം വിമാനത്താവളത്തിലെത്തി പരിശോധന നടത്തി ഇരുവരെയും പിടികൂടുകയായിരുന്നു. മുനീര്‍ 830 ഗ്രാം സ്വര്‍ണം ധരിച്ചിരുന്ന
ഷൂസിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. ഫൈസലിന്റെ പക്കല്‍ 1.033 കിലോ സ്വര്‍ണമാണ് ഉണ്ടായിരുന്നത്. സ്വര്‍ണം മിശ്രിതമാക്കി മലദ്വാരത്തിലൊളിപ്പിച്ചാണ് കടത്തുവാന്‍ ശ്രമിച്ചത്.