ആലുവ- സ്ത്രീ സമൂഹത്തെ ഒന്നാകെ അധിക്ഷേപിക്കുന്ന തരത്തില്‍ പൊതുബോധത്തെ ആക്ഷേപിച്ചു കൊണ്ട് സ്ത്രീ വിരുദ്ധത കൊണ്ടാടപ്പെടുകയാണെന്നും വ്യക്തി സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്രൃത്തിനും നേരെയുള്ള കടന്നുകയറ്റങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും വനിതാ സാഹിതി എറണാകുളം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ബില്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗക്കേസിലെ 11 പ്രതികളെയും കാലാവധി തീരുന്നതിനു മുമ്പ് ജയില്‍ മോചിതരാക്കിയ സംഭവത്തില്‍ വനിതാ സാഹിതി എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ആലുവ ടൗണ്‍ഹാളിനു സമീപം ഗാന്ധി പ്രതിമക്കു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പ്രസിഡന്റ് ഡോ. കെ കെ സുലേഖ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രവിത ഹരിദാസ്, എം വി വിജയകുമാരി, അഡ്വ. ഫാത്തിമ സിദ്ദീഖ്, പ്രേമ രാജേന്ദ്രന്‍, രേഖ കെ ബാലന്‍, അജിത എം കെ, ഷേര്‍ളി റോണി, നിഷ മോഹന്‍ എന്നിവര്‍ സംസാരിച്ചു.