ജിസാൻ - ജിസാനു നേരെ ഹൂത്തി മിലീഷ്യകളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം. ഇന്നലെ രാവിലെയാണ് യെമനിൽനിന്ന് ജിസാൻ ലക്ഷ്യമാക്കി ഹൂത്തികൾ മിസൈൽ തൊടുത്തത്. ലക്ഷ്യത്തിലെത്തുന്നതിനു മുമ്പായി സൗദി സൈന്യം മിസൈൽ തകർത്തു. ആളപായമോ പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല