Sorry, you need to enable JavaScript to visit this website.

റിപ്പയറിംഗിനിടെ എയർ കണ്ടീഷനർ പൊട്ടിത്തെറിച്ച് വിദേശി മരിച്ചു

ജിദ്ദ - റുവൈസ് ഡിസ്ട്രിക്ടിൽ എ.സി വർക്ക്‌ഷോപ്പിൽ റിപ്പയറിംഗിനിടെ എയർ കണ്ടീഷനർ പൊട്ടിത്തെറിച്ച് എത്യോപ്യക്കാരൻ മരിച്ചു. വർക്ക്‌ഷോപ്പിനു മുന്നിലൂടെ നടന്നുപോകുന്നതിനിടെയാണ് എയർ കണ്ടീഷനർ ഭാഗങ്ങൾ ചിതറിത്തെറിച്ച് തലയ്ക്ക് പരിക്കേറ്റത്. 
സ്‌ഫോടനത്തെ കുറിച്ച് ഏകീകൃത കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് യൂനിറ്റുകൾ കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി. എ.സി വർക്ക്‌ഷോപ്പിലെ തൊഴിലാളിയായ ഇന്ത്യക്കാരന് സ്‌ഫോടനത്തിൽ പരിക്കേറ്റു. ഇയാളുടെ പരിക്ക് സാരമല്ല. ഇന്ത്യക്കാരന് സംഭവസ്ഥലത്തു വെച്ച് റെഡ് ക്രസന്റ് അധികൃതർ പ്രാഥമിക ശുശ്രൂഷകൾ നൽകി. 
സ്‌ഫോടനത്തിൽ ചിതറിത്തെറിച്ച എ.സി ഭാഗം ശിരസ്സിൽ തുളഞ്ഞുകയറിയ എത്യോപ്യക്കാരൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. റിപ്പയറിംഗിനിടെയാണ് എ.സി പൊട്ടിത്തെറിച്ചതെന്നാണ് കരുതുന്നതെന്നും അപകട കാരണം നിർണയിക്കുന്നതിന് അന്വേഷണം തുടരുകയാണെന്നും മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ സഈദ് സർഹാൻ പറഞ്ഞു. 

Latest News