റിയാദ് - വാടക കരാർ കാലാവധി കാലത്ത് കരാറിൽ നിർണയിച്ച വാടക തുകയിൽ ഭേദഗതികൾ വരുത്താനോ മറ്റു ഫീസുകൾ ബാധകമാക്കാനോ സാധിക്കില്ലെന്ന് വാടക സേവനങ്ങൾക്കുള്ള മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയത്തിനു കീഴിലെ ഈജാർ നെറ്റ്വർക്ക് വ്യക്തമാക്കി. കരാർ കാലാവധി അവസാനിച്ച ശേഷം നേരത്തെയുള്ള ഉപയോഗത്തിന്റെ വകയിലുള്ള വൈദ്യുതി ബില്ലുകൾ വാടകക്കാരൻ അടക്കാത്ത പക്ഷം കെട്ടിട ഉടമക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണങ്ങൾക്ക് മറുപടിയായി ഈജാർ നെറ്റ്വർക്ക് വ്യക്തമാക്കി.