ന്യൂദല്‍ഹി- നടുറോഡില്‍ യുവതി സൊമാറ്റോ ഡെലിവറി ഏജന്റിനെ മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. @bogas04 എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിതരണക്കാരനെ പലതവണ മര്‍ദിച്ചെന്നും ഇയാളില്‍ നിന്ന് ഓര്‍ഡര്‍ തട്ടിയെടത്ത് യുവതി ചെരുപ്പുകൊണ്ട് തല്ലിയെന്നും ട്വീറ്റില്‍ പറയുന്നു.
ദൃക്‌സാക്ഷികളില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയത്.
തനിക്കുള്ള ഓര്‍ഡര്‍ തട്ടിയെടുത്ത് ഒരു സ്ത്രീ വിതരണം ചെയ്യാനെത്തിയ ആളെ ചെരിപ്പ് കൊണ്ട് അടിച്ചുവെന്നും ജോലി നഷ്ടപ്പെടുമോ എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടാണ് അയാള്‍ തന്റെ അടുത്തേക്ക് വന്നതെന്നും വീഡിയോ പങ്കുവെച്ച ഉപയോക്താവ് പറഞ്ഞു. ഓഗസ്റ്റ് 16നാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സൊമാറ്റോ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കാന്‍ ശ്രമിച്ചതായും ട്വിറ്റര്‍ ത്രെഡില്‍ ഉപയോക്താവ് വിശദീകരിച്ചു.
ഓര്‍ഡര്‍ നഷ്ടപ്പെട്ടത് കാര്യമാക്കുന്നില്ലെന്നും എന്നാല്‍ ജോലിക്കാരന്‍ ആക്രമിക്കപ്പെട്ടുവെന്നും ദയവായി അവനെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം പങ്കുവെച്ചതിന് നന്ദി പറഞ്ഞ സൊമാറ്റോ സംഭവം പരിശോധിക്കുകയാണെന്ന് ട്വിറ്റര്‍ ത്രെഡിന് മറുപടി നല്‍കി.
വീഡിയോ ആയിരക്കണക്കിന് പ്രതികരണമാണ് നേടിയത്. യുവതിയുടെ പെരുമാറ്റം ചോദ്യം ചെയ്തവര്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു.
ഡെലിവറിക്കാര്‍ വെയിലും മഴയും വകവയ്ക്കാതെ കഠിനാധ്വാനം ചെയ്യുന്നു. ഇവരോട് ഇങ്ങനെ പെരുമാറുന്നത് ഒട്ടും സ്വീകാര്യമല്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കസ്റ്റമര്‍ സര്‍വീസ് നന്നായി പ്രവര്‍ത്തിക്കണം. ഇത്തരത്തില്‍ അക്രമാസക്തമായ പെരുമാറ്റം ശരിയല്ലെന്നും ഇത്തരത്തിലുള്ള ഉപയോക്താക്കളെ ആപ്പില്‍ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യണമെന്നും ഒരു ഉപയോക്താവ് എഴുതി.
നാണമില്ലാത്ത സ്ത്രീ മറ്റൊരാളുടെ ഓര്‍ഡറാണ് തട്ടിയെടുത്തതെന്നും
ഇത്തരത്തിലുള്ള പെരുമാറ്റം അസ്വീകാര്യമാണെന്നും സ്ത്രീക്കെതിരെ പരാതി നല്‍കണമെന്നും ഡെലിവറി ബോയിക്ക് പിന്തുണ നല്‍കണമെന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു.