ചെന്നൈ- ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച സര്‍ക്കാര്‍ നടപടിക്കെതിരെ നടി ഖുഷ്ബു രംഗത്ത്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ ഖുഷ്ബുവിന്റെ പ്രതികരണം വലിയ ചര്‍ച്ചയാകുകയാണ്. പ്രതികളെ വിട്ടയച്ച ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ നടപടി വിവാദത്തിലായിരിക്കെ, ആദ്യമായി കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന പാര്‍ട്ടി വനിതാ നേതാവാണ് ഖുഷ്ബു. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികിമായി ഇക്കാര്യത്തില്‍ നിലപാട് എടുത്തിട്ടില്ല. നേരത്തെ കോണ്‍ഗ്രസ് നേതാവിയിരുന്ന ഖുഷ്ബു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വിട്ടതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഖുഷ്ബുവിന്റെ പ്രതികരണം.2002 മാര്‍ച്ച് മൂന്നിനാണ് ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്തത്. ഗുജറാത്തില്‍ കലാപം പടരുന്ന സാഹചര്യത്തില്‍ ബന്ധുവീട്ടിലേക്ക് പലായനം ചെയ്യുകയായിരുന്നു ബില്‍ക്കീസും വീട്ടുകാരും. ഈ വേളയിലാണ് അക്രമിക്കൂട്ടത്തിന് മുന്നില്‍ പ്പെട്ടത്. നിരവധി പേര്‍ പീഡിപ്പിച്ച ബില്‍കീസിന് ബോധം നഷ്ടമായി. കുടുംബത്തിലെ ഏഴ് പേരെ കൊന്നു. ഇതില്‍ ബില്‍ക്കീസിന്റെ മൂന്ന് വയസുള്ള മകളും ഉള്‍പ്പെടും.