ന്യൂദല്‍ഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ഇംപീച്‌മെന്റ് നീക്കം സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. പൂനെയിലെ അഭിഭാഷകരുടെ സംഘടന സമര്‍പിച്ച ഹരജിയില്‍ കോടതി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ മറുപടി തേടി. ഇംപീച്‌മെന്റ് സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നില്‍ നിന്നും മാധ്യമങ്ങളെ വിലക്കി ചര്‍ച്ചകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടതുണ്ടോ എന്നാണ് കോടതി അറ്റോണി ജനറലിനോട് ആരാഞ്ഞത്. ഇതു സംബനധിച്ച വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ഇടക്കാല വിലക്കേര്‍പ്പെടുത്തണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഹരജി മേയ് ഏഴിന് വീണ്ടു പരിഗണിക്കാന്‍ മാറ്റി.
ഇംപീച്‌മെന്റ് ചര്‍ച്ചകള്‍ ദൗര്‍ഭാഗ്യകരമാണെന്നും രാഷ്ട്രീയക്കാര്‍ ജുഡീഷ്യറിക്കെതിരായി പ്രസ്താവനകളിറക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതായും ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ നിരീക്ഷിച്ചു.