ന്യൂദൽഹി- ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ എൻ.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികളും പ്രമുഖ വ്യവസായി അദാനിയുടെ കീഴിലുള്ള ഗ്രൂപ്പ് സ്വന്തമാക്കി. അദാനി നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ കീഴിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡാണ് ഓഹരികൾ സ്വന്തമാക്കിയത്. എൻ.ഡി.ടി.വിയിൽ നേരത്തെ 29.18 ശതമാനം ഓഹരി നിക്ഷേപമുള്ള ആർ.ആർ.പി.ആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഓഹരി വി.സി.പി.എൽ വാങ്ങിയതോടെയാണ് അദാനിക്ക് എൻ.ഡി.ടി.വിയിലും പങ്കാളിത്തമുണ്ടായത്.