സിഡ്നി- മാസമുറ സമയത്ത് ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ അത് അറിയിക്കുന്നതിനായി ചുവന്ന സ്റ്റക്കർ ധരിക്കണമെന്ന കഫേ ഉടമയുടെ നിർദേശം ഓസ്ട്രേലിയയിൽ വിവാദമായി. പീരീഡ് സമയത്ത് സംസാരിക്കുമ്പോൾ അവർക്ക് പെട്ടെന്ന് ദേഷ്യം വരുമെന്നും ആ സമയത്ത് സംസാരം ഒഴിവാക്കാൻ ഇതാണ് നല്ല മാർഗമെന്നും വിശദീകരിച്ചാണ് കയ്ലെ ആന്റ് ജാക്കി ഷോയിൽ കഫേ ഉടമ നിർദേശം മുന്നോട്ടുവെച്ചത്.
കഫേയിലെത്തിയവരുടെ മുന്നിൽ വെച്ച് വനിതാ ജീവനക്കാരിൽനിന്ന് തനിക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും പീരീഡ് സമയത്ത് സ്ത്രീകൾ കൂടുതൽ സംഘർഷം അനുഭവിക്കുന്നുണ്ടെന്നും കഫേ ഉടമ ആന്റണി പറഞ്ഞു. മാസമുറ സമയത്ത് ജോലിയിലേർപ്പെട്ട രണ്ട് ജീവനക്കാർ തന്നോട് കയർത്തു സംസാരിച്ച കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
ഇതിനു പിന്നാലെ തനിക്കും മറ്റു ജോലിക്കാർക്കും മെച്ചപ്പെട്ട ധാരണയുണ്ടാകുന്നതിനാണ് വനിതാ ജീവനക്കാരോട് മാസമുറ സമയത്ത് ചുവപ്പ് സ്റ്റിക്കർ ധരിക്കണമെന്ന് നിർദേശിച്ചത്.
റേഡിയോ ഷോ അവതരാരകർക്കു പുറമെ, സമൂഹ മാധ്യമങ്ങളിലും നിരവധി പേർ ആന്റണിയുടെ നിർദേശത്തെ രൂക്ഷമായി വിമർശിച്ചു.