റായ്പൂർ- ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് യുവാവ് അച്ഛനെ കൈവണ്ടിയിൽ ആശുപത്രിയിലെത്തിച്ച സംഭവം റിപ്പോർട്ട ചെയ്ത് മൂന്ന് മാധ്യപ്രവർത്തകരുടെ പേരിൽ മധ്യപ്രദേശിൽ കേസ്. വാസ്തവവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്ത റിപ്പോർട്ട് ചെയ്തുവെന്ന് ആരോപിച്ചാണ് ഭിണ്ടിലെ മൂന്ന് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തത്.
ന്യൂസ് 18 ലെ അനിൽ ശർമ, പത്രികയിലെ കുഞ്ച്ബാഹാരി കൗരവ്, ലല്ലുറാം ഡോട് കോമിലെ എൻ.കെ.ഭട്ടേലെ എന്നിവരാണ് കേസിൽ കുടുങ്ങിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ഐ.ടി നിയമവും അനുസരിച്ചാണ് കേസ്. ഹരിസിംഗ് എന്നയാളെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ട് മൂന്ന് ദിവസങ്ങൾക്കുശേഷമാണ് പോലീസ് നടപടി. പലതവണ ശ്രമിച്ചിട്ടും ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്നാണ് കൈവണ്ടിയിൽ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർബന്ധിതനായെന്ന് ഹരി സിംഗ് റിപ്പോർട്ടർമാരുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകരമായി പ്രചരിച്ചു. തുടർന്ന് സംഭവത്തിൽ ജില്ലാ കലക്ടർ സതീഷ് കുമാർ ഉത്തരിവിട്ടു. റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന കുടുംബമാണിതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇതിനു പിന്നാലെ ധബോഹ് കമ്മ്യൂണിറ്റി മെഡിക്കൽ സെന്റർ ഡോ.രാജീവ് കൗരവ് നൽകയി പരാതിയിലാണ് മാധ്യമപ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തത്. റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്നും സർക്കാർ ഉദ്യോഗസ്ഥർ വീട്ടിലെത്തി ആനുകൂല്യങ്ങൾ നിർത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇപ്പോൾ മാറ്റിപ്പറയുന്നതന്നും മാധ്യമപ്രവർത്തകൻ അനിൽ ശർമ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ വീട്ടിലെത്തിയ കാര്യവും മറ്റൊരു ക്ലിപ്പിൽ ശർമ റിപ്പോർട്ട് ചെയ്തിരുന്നു.