ജയ്പൂര്‍- ആറു വര്‍ഷം മുമ്പ് ഇന്ത്യ പൗരത്വം നല്‍കിയ പാക്കിസ്ഥാനിയെ ചാരപ്രവര്‍ത്തനത്തിന് രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യ പൗരത്വം നല്‍കിയ ഭാഗ്ചന്ദ് എന്നയാളെയാണ് പാക്കിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.
46 കാരനായ ഇയാള്‍ ഇന്ത്യന്‍ സിം കാര്‍ഡ് നമ്പറുകള്‍ ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് തരപ്പെടുത്തി നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. ഇന്ത്യന്‍ നമ്പറുകള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടങ്ങാനും ഇയാള്‍ സഹായിച്ചു.