മുംബൈ- നഗ്നത കാണിച്ചുള്ള ഫോട്ടോ ഷൂട്ടിനെതിരായ കേസില്‍ പോലീസില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം ചോദിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് മൊഴി രേഖപ്പെടുത്താന്‍ തിങ്കളാഴ്ച ഹാജരാകുന്നതിന് നടനോട് മുംബൈ പോലീസ് ആവശ്യപ്പെട്ടിരുന്നു.
രണ്ടാഴ്ച സമയം വേണമെന്നാണ് രണ്‍വീര്‍ സിംഗ് പോലീസിനോട് ആവശ്യപ്പെട്ടത്. പുതിയ തീയതി തീരുമാനിച്ച് വീണ്ടും സമന്‍സ് അയക്കുമെന്ന് പോലീസ് അറിയിച്ചു.
മാസികക്കുവേണ്ടിയുള്ള നഗ്നഫോട്ടോകള്‍ വൈറലായതിനെ തുടര്‍ന്നാണ് നടനെതിരെ പല പോലീസ് സ്‌റ്റേഷനുകളിലും പരാതി ഫയല്‍ ചെയ്തത്.