മക്ക - വിശുദ്ധ ഹറമിൽ വെച്ചും മദീന മസ്ജിദുന്നബവിയിൽ വെച്ചും ഫോട്ടോകളെടുക്കുന്നവർ മറ്റു തീർഥാടകരുടെയും സന്ദർശകരുടെയും നീക്കങ്ങൾക്ക് തടസ്സങ്ങളുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ഉംറ തീർഥാടകരോടും സന്ദർശകരോടും ആവശ്യപ്പെട്ടു. വിശുദ്ധ ഹറമിൽ വെച്ചും മസ്ജിദുന്നബവിയിൽ വെച്ചും ഫോട്ടോകളെടുക്കുമ്പോൾ തീർഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരപഥങ്ങളിൽ നിന്ന് മാറിനിൽക്കുകയും അവരുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമുണ്ടാക്കാതെ നോക്കുകയും വേണമെന്ന് ട്വിറ്ററിലെ ഒഫീഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ട്വീറ്റിൽ ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.