VIDEO ജയിക്കാന്‍ മാഞ്ചസ്റ്ററിനെ ഭഗവാന്‍ കൃഷ്ണന്‍ സഹായിക്കുമോ, ട്രോളി ബ്രിട്ടീഷ് അംബാസഡര്‍

ന്യൂദല്‍ഹി- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകനെ ട്രോളി ബ്രിട്ടീഷ് ഹൈക്കമീഷണര്‍ അലക്‌സ് എല്ലിസ്. ദല്‍ഹിയിലെ ഇസ്‌കോണ്‍ ക്ഷേത്രഹത്തിലാണ് മാഞ്ചസ്റ്റര്‍ ആരാധകരിലൊരാള്‍ ഹൈക്കമ്മീഷണറുമായി കണ്ടുമുട്ടിയത്.
മാഞ്ചസ്റ്ററിനെ ജയിക്കാന്‍ ഭഗവാന്‍ കൃഷ്ണന്‍ സഹായിക്കുമെന്നാണ് യുവാവ് ഹൈക്കമ്മീഷണറോട് പറയുന്നത്. ഉടന്‍ തന്നെ ഹൈക്കമ്മീഷണറുടെ മറുപടി. ഭഗവാന്‍ കൃഷ്ണന് നല്ല നര്‍മബോധമുണ്ട്. അക്കാര്യം മറക്കരുത്.
ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
ദൈവിക ഇടപെടല്‍  തേടുന്ന ഒരു മാഞ്ചസ്റ്റഡ് യുനൈറ്റഡ് ആരാധകനെ ക്ഷേത്രത്തില്‍ കണ്ടുമുട്ടിയെന്നാണ് അടിക്കുറിപ്പ്.

 

Latest News