Sorry, you need to enable JavaScript to visit this website.

റെയില്‍വേ യാത്രക്കാരുടെ വ്യക്തിവിവരങ്ങള്‍ വില്‍ക്കാന്‍ നീക്കമില്ലെന്ന് ഐ.ആര്‍.സി.ടി.സി

ന്യൂദല്‍ഹി- ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ വില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ റെയില്‍വേസ് കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐ.ആര്‍.സി.ടി.സി) നിഷേധിച്ചു. യാത്രക്കാരുടെ ഡാറ്റയില്‍നിന്ന് പണമുണ്ടാക്കാന്‍ കമ്പനി ഒരു കണ്‍സള്‍ട്ടന്റിനെ നിയോഗിക്കുകയാണെന്നായിരുന്നു വാര്‍ത്ത. സോഷ്യല്‍ മീഡിയകളിലും ഇത് ചര്‍ച്ചയായി.
ഐ.ആര്‍.സി.ടി.സിക്ക് ഇതുവഴി ആയിരം കോടി രൂപയുടെ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ ആപ്ലിക്കേഷനുകളില്‍നിന്ന് യാത്രക്കാരുട ഡാറ്റകളും പാഴ്‌സല്‍ ബിസിനസുകളും മറ്റും കണ്‍സള്‍ട്ടന്റ് പഠിക്കുമെന്നാണ് റിപ്പോര്‍ട്ട്.
യാത്രക്കാരുടെ ഡാറ്റകള്‍ വില്‍ക്കാന്‍ ആലോചനയില്ലെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ ഭാവനാസൃഷ്ടി മാത്രമാണെന്നും ഐ.ആര്‍.സി.ടി.സിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവിലുള്ള ബിസിനസ് മെച്ചപ്പെടുത്താനാണ് കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നത്. സമീപഭാവയില്‍ ഐ.ആര്‍.സി.ടി.സിയും ഇന്ത്യന്‍ റെയില്‍വേയും സ്വീകരിക്കേണ്ട പുതിയ ബിസിനസ് ആശയങ്ങളാണ് കണ്‍സള്‍ട്ടന്റ് നിര്‍ദേശിക്കുക.

 

Latest News