ന്യൂദല്‍ഹി- മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സി.ബി.ഐ പരിശോധന നടത്തിയത് 14 മണിക്കൂര്‍. സിസോദിയയുടെ കമ്പ്യൂട്ടറും സെല്‍ ഫോണുകളും ഏതാനും രേഖകളും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വെള്ളിയാഴ്ച രാവിലെ മുതലാണ് സിസോദിയയുടെ വസതിയില്‍ പരിശോധന ആരംഭിച്ചത്.
ദല്‍ഹിയിലെ പുതിയ മദ്യനയവുമായ ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ച് ഏഴു സംസ്ഥാനങ്ങളിലായി 21 സ്ഥലങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. 16 പേരുള്ള എഫ്.ഐ.ആറില്‍ സിസോദിയയാണ് ഒന്നാം സ്ഥാനത്ത്. മദ്യവ്യാപാരികള്‍ക്ക് 30 കോടിയുടെ ഇളവുകള്‍ നല്‍കിയെന്നാണ് സിസോദിയക്കെതിരായ ആരോപണം.