Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

 ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ കൊന്ന് തള്ളിയ ഭര്‍ത്താവ് അറസ്റ്റില്‍ 

ബെംഗളൂരു-  ലൈംഗികബന്ധം നിഷേധിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം മലയിടുക്കില്‍ തള്ളി. ബെംഗളൂരു മഡിവാളയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ പൃഥ്വിരാജ് സിങ് ആണ് ഭാര്യ ജ്യോതി കുമാരിയെ കൊലപ്പെടുത്തിയത്. പൃഥ്വിരാജ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്തായ സമീര്‍കുമാറിനും കൃത്യത്തില്‍ പങ്കുണ്ടെന്നും ഒളിവില്‍പോയ ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൃഥ്വിരാജ് സിങ് ഓഗസ്റ്റ് നാലാം തീയതി നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാര്യ വീട് വിട്ട് പോയെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നുമായിരുന്നു ഇയാളുടെ പരാതി. ഭാര്യ ഇടയ്ക്കിടെ വീട് വിട്ട് പോകാറുണ്ടെന്നും ഈ സമയത്തെല്ലാം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാറുണ്ടെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അടുത്തദിവസങ്ങളില്‍ മാത്രമാണ് ജ്യോതികുമാരിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്നും നേരത്തെ വീട് വിട്ട് പോയിട്ടുണ്ടെന്ന മൊഴി കള്ളമാണെന്നും കണ്ടെത്തി. മാത്രമല്ല, ഓഗസ്റ്റ് മൂന്നാം തീയതി ദമ്പതിമാര്‍ ഉഡുപ്പിയിലേക്ക് യാത്ര പോയിട്ടുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന് പൃഥ്വിരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാള്‍ കൊലപാതകവിവരം വെളിപ്പെടുത്തുകയായിരുന്നു.
നിരന്തരം തന്നെ അപമാനിച്ചതിന്റെ പേരിലും ലൈംഗികബന്ധം നിഷേധിച്ചതിനുമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. രണ്ടുവര്‍ഷം മുമ്പാണ് ഇലക്ട്രീഷ്യനായ പൃഥ്വിരാജ് ബെംഗളൂരുവിലെത്തിയത്. ഒമ്പതുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. തുടര്‍ന്ന് ദമ്പതിമാര്‍ ബെംഗളൂരുവിലെത്തി ഒരുമിച്ച് താമസം ആരംഭിച്ചു.
എന്നാല്‍, വിവാഹശേഷം ഭാര്യ തന്നെ നിരന്തരം കുറ്റപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. തന്റെ പെരുമാറ്റം ഒരു മൃഗത്തെപ്പോലെയാണെന്നായിരുന്നു ഭാര്യയുടെ കുറ്റപ്പെടുത്തല്‍. താനും തന്റെ ബന്ധുക്കളും അപരിഷ്‌കൃതരാണെന്നും പരാതിപ്പെട്ടിരുന്നു. ലൈംഗികബന്ധം നിഷേധിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമേ വിവാഹസമയത്ത് ഭാര്യ യഥാര്‍ഥപ്രായം മറച്ചുവെച്ചതായും ഇയാള്‍ ആരോപിച്ചു. 28 വയസ്സാണ് ജ്യോതിയുടെ പ്രായമെന്നാണ് വിവാഹസമയത്ത് പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷമാണ് ഭാര്യയ്ക്ക് 38 വയസ്സുണ്ടെന്നവിവരം മനസിലാക്കിയതെന്നും തന്നെക്കാള്‍ പത്തുവയസ്സ് കൂടുതലുള്ള ഭാര്യ, തന്നെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ഇയാള്‍ പറയുന്നു.
നിരന്തരമുള്ള കുറ്റപ്പെടുത്തലും ലൈംഗികബന്ധം നിഷേധിക്കലും ആവര്‍ത്തിച്ചതോടെയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. സഹായത്തിനായി സുഹൃത്ത് സമീര്‍കുമാറിനെ ബിഹാറില്‍നിന്ന് വിളിച്ചുവരുത്തി. ജൂലൈ  അവസാനവാരത്തോടെ സമീര്‍ ബെംഗളൂരുവിലെത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു.
ഓഗസ്റ്റ് മൂന്നാം തീയതിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. സംഭവദിവസം ജ്യോതികുമാരിയെയും കൂട്ടി പ്രതികള്‍ ഉഡുപ്പിയിലേക്ക് യാത്ര പോയി. സുഹൃത്തിന്റെ വാടകയ്‌ക്കെടുത്ത കാറിലായിരുന്നു യാത്ര. തുടര്‍ന്ന് ഉഡുപ്പിയില്‍നിന്ന് തിരികെ വരുന്നതിനിടെ ജ്യോതികുമാരിയെ ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പിച്ചതോടെ മൃതദേഹം വഴിയിലുള്ള മലയിടുക്കില്‍ ഉപേക്ഷിച്ചെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
 

Latest News