റാണിപ്പേട്ട് - അവിഹിത ബന്ധം സംശയിച്ച് ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച വെള്ളമൊഴിച്ചു. തമിഴ്‌നാട്ടിലെ റാണിപ്പേട്ട് ജില്ലയിലെ ബനവരത്തിനു സമീപം താമസിക്കുന്ന തങ്കരാജി(32)ന്റെ സ്വകാര്യ ഭാഗത്താണ് ഭാര്യ പ്രിയ തിളച്ച വെള്ളം ഒഴിച്ചു പൊള്ളിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് തങ്കരാജ്.
രണ്ട് മക്കളുടെ പിതാവായ തങ്കരാജിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധം അവസാനിപ്പിക്കണമെന്ന് ഭാര്യ പ്രിയ പലതവണ ഇയാൾക്ക് മുന്നറിയിപ്പു നൽകി. കഴിഞ്ഞ തിങ്കളാഴ്ച ഇതേച്ചൊല്ലി ഇരുവരും തമ്മിൽ കടുത്ത വഴക്കുണ്ടായി. ഭർത്താവ് ഉറങ്ങിക്കിടക്കെ തുണി മാറ്റി സ്വകാര്യഭാഗത്ത് തിളച്ചവെള്ളം ഒഴിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. യുവാവിനെ വെല്ലൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ സ്വകാര്യ ഭാഗത്ത് 50 ശതമാനം പൊള്ളലേറ്റു.