ന്യൂദല്‍ഹി- റോഹിംഗ്യ അഭയാര്‍ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും വിഷയത്തില്‍ മോഡി സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബി.ജെ.പി.
ദേശസുരക്ഷയെ അപകടത്തിലാക്ക് അരവിന്ദ് കെജ്‌രിവാള്‍ പ്രീണന രാഷ്ട്രീയം തടുരുകയാണെന്ന് പാര്‍ട്ടി ദേശീയ് വക്താവ് ഗൗരവ് ഭാട്യ പറഞ്ഞു. റോഹിംഗ്യകളെ മടക്കി അയക്കണമെന്നാണ് രാജ്യത്തെ നിയമം പറയുന്നതെന്നും ഇതു ചെയ്യേണ്ടത് ആഭ്യന്തര മന്ത്രാലയമാണെന്നും അദ്ദേഹം പറഞ്ഞു.
റോഹിംഗ്യ അഭയര്‍ഥികളെ ദല്‍ഹി നഗരത്തിലെ അപ്പാര്‍ട്‌മെന്റുകളിലേക്ക് മാറ്റുമെന്ന കേന്ദ്ര നഗരകാര്യ, പാര്‍പ്പിട മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ ട്വീറ്റ വിവാദമായിരുന്നു.
തുടര്‍ന്ന് സാമ്പത്തികമായി ദുര്‍ബലരായവര്‍ക്കുള്ള ഫ് ളാറ്റുകളിലേക്ക് റോഹിംഗ്യകളെ മാറ്റാന്‍ നീക്കമില്ലെന്നും അവരെ തിരിച്ചയക്കുന്നതുവരെ തടങ്കല്‍ പാളയങ്ങളില്‍തന്നെ പാര്‍പ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.