ന്യൂദല്‍ഹി- വിമാനത്തില്‍ യാത്രക്കാര്‍ മുഴുവന്‍ സമയവും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടു. കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് ഡി.ജി.സി.എയുടെ നിര്‍ദേശം. യാത്രക്കാര്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ വിമാന കമ്പനികള്‍ കര്‍ശന നടപടി സ്വീകരിക്കണം. യാത്രക്കാര്‍ക്ക് ശരിയായ ബോധവല്‍ക്കരണം നല്‍കണണെന്നും വിമാന കമ്പനികളോട് ഡി.ജി.സി.എ ആവശ്യപ്പെട്ടു.