കണ്ണൂർ-കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ വിഭാഗത്തിൽ പ്രിയ വർഗീസിനെ നിയമിക്കാനുളള തീരുമാനം റദ്ദാക്കിയ ഗവർണറുടെ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ. പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കാൻ ഗവർണർ ഉപയോഗിച്ച വകുപ്പ് അനുസരിച്ച് നിയമനം റദ്ദാക്കാനാകില്ല. ഗവർണറുടെ ഉത്തരവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വി.സി അറിയിച്ചു.
കണ്ണൂർ യൂണിവേഴ്‌സിറ്റി മലയാളം വിഭാഗത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം നേതാവുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിക്കാനുള്ള നടപടി ഗവർണർ സ്റ്റേ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വി.സി വാർത്താ സമ്മേളനം വിളിച്ചത്.