മുംബൈ- തട്ടിപ്പുവീരന്‍ 200 കോടി രൂപ തട്ടിയ കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും കുറ്റപത്രത്തില്‍. ഏതാണ്ട് 200 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ സുകേഷ് ചന്ദ്രശേഖറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന് അനുബന്ധമായി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇ.ഡി ജാക്വിലിനെ ഉള്‍പ്പെടുത്തിയത്. സുകേഷില്‍നിന്ന് ജാക്വിലിനും നടി നൂറ ഫത്തേഹിയും സമ്മാനങ്ങള്‍ സ്വീകരിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്.
ഈ മാസമടക്കം ജാക്വിലിനെ ഇ.ഡി പലതവണ ചോദ്യം ചെയ്തിരുന്നു. കേസില്‍ ജാക്വിലിന്‍ പ്രതിയല്ലെന്നും സുകേഷ് ചന്ദ്രശേഖറിനെതിരായ കേസില്‍ സക്ഷിയെന്ന നിലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞു.
സെലിബ്രിറ്രി ആയതുകൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്നും താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ ജാക്വിലിന്‍ കാമുകിയാണെന്ന സുകേഷിന്റെ വാദത്തെ നിഷേധിച്ചിരുന്നു.