ന്യൂദല്‍ഹി- ആധാര്‍ നമ്പറോ എന്റോള്‍മെന്റ് സ്ലിപ്പോ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും സബ്‌സിഡികളും തടയണമെന്ന് ആധാര്‍ അധികൃതരായ യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) കര്‍ശന നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും സബ്‌സിഡികളും ആധാര്‍ നമ്പറില്ലാത്തവര്‍ക്ക് തടയണമെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സബ്‌സിഡികള്‍ക്കും സേവനങ്ങള്‍ക്കും സര്‍ക്കാരിന്റെ മറ്റു ആനുകൂല്യങ്ങള്‍ക്കും അര്‍ഹരായവരെ കണ്ടെത്താന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെങ്കില്‍ അവര്‍ക്ക് ആധാര്‍ നമ്പര്‍ ഉണ്ടായിരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ആധാര്‍ നമ്പറില്ലാത്തവര്‍ക്ക് സബ്‌സിഡികള്‍ നല്‍കാന്‍ മറ്റു തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചാല്‍ മതിയെന്ന് ആധാര്‍ നിയമത്തിലെ സെക് ഷന്‍ ഏഴ് വ്യക്തമാക്കന്നുണ്ട്. രാജ്യത്തെ 99 ശതമാനം പ്രായപൂര്‍ത്തിയായവര്‍ക്കും ആധാര്‍ നല്‍കിക്കഴിഞ്ഞുവെന്ന് ആധാര്‍ അതോറിറ്റി വ്യക്തമാക്കുന്നത്. ഇതുകൊണ്ടാണ് ഇനിമുതല്‍ ആനുകൂല്യങ്ങള്‍ക്കും സബ്‌സിഡികള്‍ക്കും ആധാര്‍ തന്നെ നിര്‍ബന്ധമാക്കുന്നത്.