ലണ്ടന്‍- കതുവ പീഡനക്കൊലയ്ക്കും ഉന്നാവോ കൂട്ടബലാല്‍സംഗക്കേസിനും പിന്നാലെ നിരവധി ബലാല്‍സംഗ കേസുകള്‍ ഉയര്‍ന്നു വരുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബലാല്‍സംഗം ബലാല്‍സംഗം തന്നെയാണ്. അതിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്. വിവിധ സര്‍ക്കാരുടെ കാലത്തെ കണക്കുകള്‍ വച്ച് ഇതിനെ താരതമ്യപ്പെടുത്താനാവില്ല. ഒരു കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത ഓന്നാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ബുധനാഴ്ച നടന്ന ഭാരത് കീ ബാത്, സബ് കെ സാത് പരിപാടിയില്‍ സംസാരികകുന്നതിനിടെ മോഡി പറഞ്ഞു.
കതുവ, ഉന്നാവോ പീഡനക്കേസുകള്‍ ചൂണ്ടിക്കാട്ടി ബിജെപിയേയും മോഡിയേയും നിരന്തരം വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, 2016ല്‍ ഇന്ത്യയില്‍ 19,675 കുട്ടികള്‍ ബലാല്‍സംഗത്തിനിരയായതായി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ലൈംഗികാതിക്രമങ്ങള്‍ ഇന്ത്യയ്ക്ക് നാണക്കേടാണെന്നും മോഡി പറഞ്ഞു. നമ്മുടെ രാജ്യത്ത് സ്ത്രീകളാണ് നിരന്തരം ചോദ്യം ചെയ്യപ്പെടുന്നത്. പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനിരയാകുന്നതും ആശങ്കപ്പെടുത്തുന്നതും രാജ്യത്തിന് നാണക്കേടുമാണ് മോഡി പറഞ്ഞു.
കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയ മോഡിക്കെതിരെ വലിയ പ്രതിഷേധവും അരങ്ങേറി. നൂറുകണക്കിന് പ്രതിഷേധക്കാര്‍ കതുവ പീഡനക്കൊല കേസ് ഇരയായ പെണ്‍കുട്ടിയുടെ ചിത്രമുള്ള പ്ലക്കാര്‍ഡുകളേന്തിയാണ് പ്രതിഷേധത്തില്‍ അണിനിരന്നത