കൊച്ചി- ബി.ജെ.പി പോരെന്നും ഹിന്ദുക്കള്‍ക്ക് രാഷ്ട്രീയ തീരുമാനമെടുക്കാനുള്ള സംഘടന ആവശ്യമാണെന്നും സംവിധായകന്‍ രാമസിംഹന്‍ അലി അക്ബര്‍. മുസ്ലീങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ലീഗുണ്ട്, കേരളാ കോണ്‍ഗ്രസടക്കമുള്ള സംഘടനകള്‍ ക്രിസ്ത്യാനിക്കുണ്ടെന്നും നമുക്കാരുണ്ടെന്നും ഹിന്ദുമതത്തിലേക്ക് മാറി രാമസിംഹന്‍ എന്ന പേരു സ്വീകരിച്ച അദ്ദേഹം ചോദിക്കുന്നു.
ഹിന്ദു സംഘടന എന്ന ആവശ്യവുമായി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. സംഘടനയുടെ നേതൃ സ്ഥാനത്തൊന്നും താനില്ലെന്നും ഒരു സാധാരണ അംഗത്വം മാത്രം മതിയെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് മതം പറഞ്ഞു നേടാനാവുമെങ്കില്‍ നമുക്കും അതാവാമെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഹിന്ദുവിന് ഒരു സംഘടന വേണം...
ജാതി മറന്നുള്ള സംഘടന..
വെറും സംഘടന പോരാ രാഷ്ട്രീയ തീരുമാനമെടുക്കാനുള്ള സംഘടന തന്നെ വേണം.
ആദ്യമേ പറയട്ടെ സംഘടനയുടെ നേതൃ സ്ഥാനത്തൊന്നും അടിയനില്ല.
ഒരു സാധാരണ അംഗത്വം മാത്രം മതി..
മുസ്ലീങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ലീഗുണ്ട്, കേരളാ കോണ്‍ഗ്രസ്, കൂടാതെ മറ്റു സംഘടനകളും ക്രിസ്ത്യാനിക്കുണ്ട്...
രാഷ്ട്രീയ നിലപാടെടുക്കാന്‍ നമുക്കാരുണ്ട്. ബിജെപി മതേതര പാര്‍ട്ടിയാണ്, നമുക്കത് പോരാ.. മറ്റുള്ളവര്‍ക്ക് മതം പറഞ്ഞു നേടാനാവുമെങ്കില്‍ നമുക്കും അതാവാം..
ഹൈന്ദവന്റെ ശബ്ദം... അവകാശം, അത് നേടിയെടുക്കാന്‍ ശക്തി തന്നെ വേണം...
ആരോടും പോരാടാനല്ല ആത്മാഭിമാനം സംരക്ഷിക്കാന്‍..
ആരൊക്കെ മുന്‍നിരയില്‍ വേണം?
നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം...
സന്യാസികള്‍ വേണം...
രാഷ്ട്ര സ്നേഹികള്‍ വേണം...
ഉന്നത നിലവാരമുള്ളവര്‍ വേണം...
ഈ പോസ്റ്റിന് ഒരു ലക്ഷം ലൈക്ക് വന്നാല്‍ ഞാന്‍ മുന്നിട്ടിറങ്ങും...
ഇല്ലെങ്കില്‍ വേണ്ടെന്ന് വയ്ക്കും..
അത് നിങ്ങള്‍ക്ക് വിട്ടു തരുന്നു...
ഇത് സാദ്ധ്യമാവണമെങ്കില്‍ കേവലം ലൈക് പോരാ ഷെയര്‍ ചെയ്ത് ഒരു ലക്ഷം ലൈക്ക് എത്തിക്കണം...
പറ്റുമോ?
അങ്ങനെ സംഭവിച്ചാല്‍ ശക്തിയുള്ള ഒരു സംഘടന ഉണ്ടാവും...
അതുറപ്പ്...
ഇല്ലെങ്കില്‍
അത്രേയുള്ളൂ...
ഒന്ന് ശ്രമിച്ചു നോക്കൂ...
ഒരു ലക്ഷം ലൈക്ക്..
എന്നാല്‍ ഒരു ശക്തമായ സംഘടന ജനിക്കും അതെന്റെ ഉറപ്പ്
ഒരു ലക്ഷം ലൈക്ക് വന്നാല്‍ അങ്ങനെ ഒരു സംഘടന കേരളത്തില്‍ ആവശ്യമുണ്ടെന്നു അര്‍ത്ഥം.